
കാക്കനാട്: തൃക്കാക്കര നഗരസഭയിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ദിവസങ്ങൾ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. കാക്കനാട് കളക്ടറേറ്റിനു സമീപം പ്രവർത്തിക്കുന്ന പാർക്ക് റസിഡൻസി ബാർ ഹോട്ടൽ, പാരഡൈസ് റസ്റ്റോറന്റ് തുടങ്ങിയ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തത്. ഹോട്ടലിൽ സൂക്ഷിച്ചിരുന്ന മുഴുവൻ പഴകിയ ഭക്ഷണപദാർത്ഥങ്ങളും നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നഗരസഭയിൽ എത്തിച്ചു, ഹോട്ടലിന്റെ പേര് എഴുതി പ്രദർശിപ്പിച്ചു. ഈ ഹോട്ടലുകൾക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. തൃക്കാക്കരയിൽ മഞ്ഞപ്പിത്തവും പകർച്ചവ്യാധിയും പകർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് മിന്നൽ പരിശോധനകൾ നടത്തുന്നത്.