കാക്കനാട്: ഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെയും വിവര - പൊതുജന സമ്പർക്ക വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാർക്കായി വിവിധ മത്സരങ്ങൾ നടത്തുന്നു. നവംബർ അഞ്ചിന് രാവിലെ 11മുതൽ കഥാരചനാ മത്സരം, ഉച്ചയ്ക്ക് 2 മുതൽ കവിതാലാപന മത്സരം.
6ന് രാവിലെ 10.30 മുതൽ കേരളം- ഭാഷ, ചരിത്രം, സംസ്കാരം, കല, സാഹിത്യം, രാഷ്ട്രീയം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പ്രശ്നാത്തരി. രണ്ട് പേരടങ്ങുന്ന ടീമായിട്ടാണ് പ്രശ്നോത്തരിയിൽ പങ്കെടുക്കേണ്ടത്. പ്രാഥമിക റൗണ്ട് മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കുന്ന ടീമുകളാണ് പ്രധാനറൗണ്ടിൽ മത്സരിക്കുക. മത്സരാർത്ഥികൾ മത്സരദിവസങ്ങളിൽ കൃത്യസമയത്ത് ഔദ്യോഗിക തിരിച്ചറിയൽ കാർഡുമായി കളക്ടറേറ്റിലുള്ള കോൺഫറൻസ് ഹാളിൽ എത്തണം. ഫോൺ: 9447574604.