
പെരുമ്പാവൂർ: ഏഷ്യൻകപ്പ് പഞ്ചഗുസ്തി മത്സരത്തിൽ ഷിബുവിന് ഇരട്ട വെള്ളി മെഡലുകൾ. 19 മുതൽ 25 വരെ മുംബയിൽ നടന്ന ഏഷ്യൻ കപ്പ് മത്സരത്തിൽ ഇൻഡ്യയെ പ്രതിനിധീകരിച്ചു മത്സരിച്ച കോടനാട് 'സ്വദേശി ഷിബു നിരവധി ദേശീയ അന്തർദ്ദേശീയ താരങ്ങളുമായി മത്സരിച്ചാണ് നേട്ടം കൈവരിച്ചത്. മൂന്നു ദേശീയ മത്സരങ്ങളിൽ ഇരട്ടി സ്വർണം ഉൾപ്പെടെ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. അലൂമിനിയം ഫേ ബ്രിക്കേറ്റർ ആണ്. മുടക്കുഴ എക്സ്പോസ് 2 - -0 ഫാമിലി ജിമ്മിലെ ഷൈനേഷിന്റെയും ദേശീയ താരമായ വൈശാഖിന്റെയും നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്.