 
പെരുമ്പാവൂർ: ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റായി സുലൈമാൻ പോഞ്ഞാശേരി സ്ഥാനമേറ്റെടുത്തു. മണ്ഡലം പ്രസിഡന്റ് വി.ഇ. റഹിമിൻ്റ അദ്ധ്യക്ഷതയിൽ നടന്ന സ്ഥാനമേറ്റെടുക്കൽ ചടങ്ങ് ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ഏഷ്യൻ പഞ്ചഗുസ്തി മത്സരത്തിൽ സ്വർണ മെഡൽ നേടിയ ടി.പി മഹേഷിന് പെരുമ്പാവൂർ റീജിയണൽ കമ്മറ്റിയുടെ സ്നേഹോപഹാരവും, നല്കി. മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ, മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ തുടങ്ങിയവർ സംസാരിച്ചു.