photo-graphers-assosiatio
ആൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ പിറവം മേഖലാ സമ്മേളനം ജില്ലാ സെക്രട്ടറി എ.എ രതീഷ് ഉദ്ഘാടനം ചെയ്യുന്നു

പിറവം: ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ പിറവം മേഖലാ സമ്മേളനം പാമ്പാക്കുട വൈ.എം.സി.എ ഹാളിൽ ജില്ലാ സെക്രട്ടറി എ.എ. രജീഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വി. സുനിൽകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് കല്ലാട്ടുകുഴി, സംസ്ഥാന സെക്രട്ടറി റോണി അഗസ്റ്റിൻ, ജില്ലാ പ്രസിഡന്റ് സജി മാർവെൽ, ജില്ലാ ട്രഷറർ എൽദോ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ഷിന്റോ എം. ജോയ് (പ്രസിഡന്റ്), പി.കെ സുഗുണൻ (വൈസ് പ്രസിഡന്റ്), ആർ.ഡി. ബിബിൻ (സെക്രട്ടറി), വി. സുനിൽകുമാർ (ജോ. സെക്രട്ടറി), സി.പി. ജിൻസ് (ട്രഷറർ) സജി മാർവെൽ, ബിനോയ് കല്ലാട്ടുകുഴി (ജില്ലാ കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.