skill
ആലുവ സെന്റ് മേരീസ് ഹൈസ്കൂളിൽ നടന്ന എറണാകുളം മേഖല വൊക്കേഷണൽ എക്സ്പോയിൽ മോസ്റ്റ് കരിക്കുലം വിഭാഗത്തിൽ മത്സരിച്ച ഇരിങ്ങോൾ ഗവ. വി.എച്ച്.എസ് സ്കൂളിലെ വിദ്യാർത്ഥികൾ അദ്ധ്യാപകർക്കൊപ്പം

പെരുമ്പാവൂർ: എറണാകുളം റവന്യൂജില്ല ശാസ്ത്രമേളയോടനുബന്ധിച്ച് ആലുവ സെന്റ് മേരീസ് സ്കൂളിൽ നടന്ന വൊക്കേഷണൽ എക്സ്പോയിൽ ശ്രദ്ധേയമായി ഇരിങ്ങോൾ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുടെ സ്റ്റാൾ. മോസ്റ്റ്‌ കരിക്കുലം വിഭാഗത്തിൽ ഡയറി ഫാർമിംഗ് ഓൺട്രപ്രണർഷിപ്പ് കോഴ്സിന്റെ സാദ്ധ്യതകളെ വിശദമാക്കുന്ന തരത്തിലാണ് സ്റ്റാൾ ക്രമീകരിച്ചിരുന്നത്. ഒന്നാം വർഷ വിദ്യാർത്ഥി എൻ.പി. ബാലസുബ്രഹ്മണ്യം, രണ്ടാം വർഷ വിദ്യാർത്ഥി എം. ഫിനുബിൻ ലിരിഷ് എന്നിവരാണ് മത്സരത്തിൽ പങ്കെടുത്തത്. പ്രിൻസിപ്പൽ ആർ.സി. ഷിമി, അദ്ധ്യാപകരായ ഡോ. കാവ്യ നന്ദകുമാർ. ഡോ അരുൺ ആർ. ശേഖർ, പി. സമീർ സിദ്ദിഖി, കെ.എസ്. അഖില ലക്ഷ്മി , ജിഷ ജോസഫ്, സ്മിത്ത് ഫ്രാൻസിസ് എന്നിവർ നിർദ്ദേശങ്ങൾ നൽകി.