 
പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി എൻ.സി.സി കേഡറ്റുകൾക്കായി ലഹരിക്കെതിരെ ബോധവത്കരണ ക്ളാസ് നടത്തി. സ്കൂൾ മാനേജർ സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ് അദ്ധ്യക്ഷനായി. അസി. മാനേജർ പി.എസ്. ജയരാജ്, പ്രിൻസിപ്പൽ വി. ബിന്ദു, പ്രമോദ് മാല്യങ്കര, എൻ.സി.സി ഓഫീസർ ക്യാപ്റ്റൻ രാധി രാജൻ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ ദീപം തെളിച്ച് ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു.