വൈപ്പിൻ: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ചുറ്റുമതിൽ നിർമ്മിച്ചപ്പോൾ സ്വകാര്യ വ്യക്തിക്ക് പഞ്ചായത്ത് ഭൂമി ലഭിക്കാൻ ഇടയായ സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്തിന് മുന്നിൽ ധർണ നടത്തി. മുൻ എം.പി കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. എ.ജി.സഹദേവൻ അദ്ധ്യക്ഷനായി. എ .പി.ആന്റണി, കെ.പി. ഹരിദാസ്, മുനമ്പം സന്തോഷ്, എം.ജെ. ടോമി,

അഗസ്റ്റിൻ മണ്ടോത്, പി.എൻ.തങ്കരാജ്, ട്രീസ ക്ലീറ്റസ്, ഷിൽഡ റെബേരോ, കെ .ജി ഡോണോ, വി.എസ്. സോളിരാജ്, സൗജത്ത് അബ്ദുൽ ജബാർ, കെ.കെ. രാജൻ, സി.ആർ. സുനിൽ, ജയലാൽ, വിജയ മോഹൻ, ടി.ജി. വിജയൻ, കെ.എം. പ്രസൂൺ, പി.പി. ഗിരീഷ് തുടങ്ങിയവർ നേതൃത്വം നൽകി.