കൊച്ചി: കെട്ടിടവാടകയിൽ 18 ശതമാനം ജി.എസ്.ടി വ്യാപാരികൾ നൽകണമെന്ന തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഒഫ് കേരള (എസ്.ഡബ്ല്യു.എ.കെ) കേന്ദ്രധനമന്ത്രിക്ക് നിവേദനം നൽകി. നിലപാട് തിരുത്തിയില്ലെങ്കിൽ ഇതര സംഘടനകളുമായി യോജിച്ചു സമരമാരംഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ജോർഫിൻ പേട്ട, ജനറൽ സെക്രട്ടറി കെ. എ. സിയാവുദ്ദീൻ, ട്രഷറർ കെ. എം. ഹനീഫ എന്നിവർ അറിയിച്ചു.