പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ വിവാഹപൂർവ കൗൺസിലിംഗ് കോഴ്സ് നടന്നു. സമാപന സമ്മേളന ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ നിർവഹിച്ചു. യൂണിയൻ കമ്മിറ്റിഅംഗം ഡി. പ്രസന്നകുമാർ അദ്ധ്യക്ഷനായി. യൂണിയൻ കമ്മിറ്റി അംഗം കെ.ബി. സുഭാഷ്, ശ്രീലക്ഷ്മി, സരിത, നിഷ എന്നിവർ സംസാരിച്ചു.