 
പറവൂർ: റോഡരികിൽ അഞ്ചടിയോളം ഉയരമുള്ള നിലവിളക്ക് ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. മുനിസിപ്പൽ കവലയ്ക്ക് സമീപത്തുള്ള ആദംപ്ളാസയുടെ പുറകുവശത്തുള്ള റോഡിൽ കെട്ടിടത്തിനോട് ചേർന്നാണ് വ്യാഴാഴ്ച രാവിലെ നിലവിളക്ക് കണ്ടത്. പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് വിളക്ക് സ്റ്രേഷനിലേക്ക് കൊണ്ടുപോയി. അടുത്തൊന്നും ഉപയോഗിച്ച നിലയില്ല. നിലവിളക്കിന് 30,000 രൂപയിലേറെ വിലവരും. ആരുടെതാണെന്ന് വ്യക്തമല്ലെന്നും നിലവിളക്ക് നഷ്ടപ്പെട്ടതായി പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഇതുസംബന്ധിച്ച് പറവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.