കാക്കനാട്: തൃക്കാക്കര നഗരസഭ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തര യോഗം നഗരസഭയിൽ കൂടി. ചെയർപേഴ്സൺ രാധാമണി പിള്ള അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അബ്ദു ഷാന, ആരോഗ്യകാര്യ ചെയർമാൻ ഉണ്ണി കാക്കനാട്, നഗരസഭ സെക്രട്ടറി ടി.കെ സന്തോഷ്, നഗരസഭ ആരോഗ്യ വിഭാഗം ഹെൽത്ത്‌ സൂപ്പർവൈസർ വിൽ‌സൺ, നഗരസഭ എൻജിനിയറിംഗ് വിഭാഗം എ.ഇ സന്തോഷ്‌, ഓവർസിയർ സുഭാഷ്, ഹരിത കേരള മിഷൻ കോഓർഡിനേറ്റർ രഞ്ജിനി, ശുചിത്വമിഷൻ കോ ഓർഡിനേറ്റർ ധന്യ, കെ.എസ്.ഡബ്ല്യു.എം.പി പ്രതിനിധി ഗോപിക,​ പ്രിൻസ് എന്നിവർ പങ്കെടുത്തു. യോഗത്തിൽ നഗരസഭക്ക് അനുവദിച്ച സ്ഥലത്ത് 20 ടൺ മാലിന്യം സംസ്കരിക്കാനുള്ള പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ഫണ്ട് കണ്ടെത്തുന്നതിനുള്ള ചർച്ച ചെയ്തു. കൂടാതെ ഡി.പി.ആർ തയ്യാറാക്കുന്നതിന് എൻജിനീയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തി.