 
കൂത്താട്ടുകുളം: സമഗ്ര ശിക്ഷാ കേരളം യുണിസെഫ് സഹകരണത്തോടെ കൂത്താട്ടുകുളം ബി.ആർ.സി ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി ലൈഫ് 2024 ത്രിദിന ശില്പശാല നടത്തി. കൂത്താട്ടുകുളം ഹൈസ്കൂളിൽ നടന്ന പരിപാടിയിൽ 40 കുട്ടികൾ പങ്കെടുത്തു. ജീവിതനൈപുണ്യ വികാസം, കാർഷിക, തൊഴിൽ മേഖലകളിലെ അടിസ്ഥാന ധാരണ വളർത്തുക തുടങ്ങിയ ലക്ഷ്യത്തോടെ നടന്ന ശില്പശാലയിൽ കൃഷി,പാചകം, പ്ലംബിംഗ് തുടങ്ങിയവയിൽ പരിശീലനം നൽകി. റിട്ട. കൃഷി ഓഫീസർ കെ മോഹനൻ, മിനിമോൾ എബ്രഹാം, നിത തമ്പി, ജിൻസി പൗലോസ്,ജോസ്മി തങ്കച്ചൻ, ശ്യാമ രവി, എൻ ജയശ്രി, എം സന്ദീപ് എന്നിവർ ക്ലാസെടുത്തു. സമാപനം നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷ മരിയ ഗോരോത്തി ഉദ്ഘാടനം ചെയ്തു. ബി.പി.സി കെ.ബി. സിനി അധ്യക്ഷയായി. ഹെഡ്മിസ്ട്രസ് എം. ഗീതാദേവി സംസാരിച്ചു.