taikon

തിരുവനന്തപുരം: ലോകോത്തര നിലവാരമുള്ള ഗവേഷണ,വികസന അന്തരീക്ഷമൊരുക്കാൻ നയരൂപീകരണം നടത്തണമെന്ന് വിഷൻ കേരള പാനൽ. ഡിസംബർ 4,5 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന ടൈക്കോൺ കേരള സമ്മേളനത്തിന് മുന്നോടിയായി വ്യവസായ വിദഗ്ധരെയും നൂതനാശയ വിദഗ്ധരെയും പങ്കെടുപ്പിച്ച് സംഘടിപ്പിച്ച വിഷൻ കേരള പാനലാണ് ഈ നിർദേശങ്ങൾ ഉന്നയിച്ചത്. ടൈ കേരള പ്രസിഡന്റ് ജേക്കബ് ജോയ്, ചാർട്ടർ മെമ്പർ റോയ് വർഗീസ്, സി.ടി.ഐ.എം.എസ്.ടി ശാസ്ത്രജ്ഞനും ടിമെഡ് മെഡ്ടെക് ഇൻക്യൂബേറ്റർ സ്‌ഥാപകനുമായ ബൽറാം ശങ്കരൻ തുടങ്ങിയവർ പങ്കെടുത്തു.