football-club-day

കൊച്ചി: ലോക ഫുട്‌ബാൾ ക്ലബ് ദിനത്തോടനുബന്ധിച്ച് എറണാകുളം കാരിക്കാമുറിയിലുള്ള സ്‌പോർട്‌സ് ആൻഡ് മാനേജ്‌മെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (എസ്.എം.ആർ.ഐ) ലോകോത്തര ഫുട്‌ബാൾ ക്ലബുകൾ എങ്ങനെ സൃഷ്ടിക്കാം എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു. സ്‌പോർട്‌സ് എഴുത്തുകാരൻ ബി.ടി.സിജിൻ നേതൃത്വം നൽകി. ശില്പശാലയിൽ വോളിബാൾ, ബാസ്‌ക്കറ്റ്‌ബാൾ രൂപകല്പനയിൽ പേറ്റന്റ് നേടിയ സ്‌പോർട്‌സ് എൻജിനീയർ അരവിന്ദ് രാജിനെ ആദരിച്ചു. സ്‌പോർട്‌സ് എഴുത്തുകാരിയും ആലപ്പുഴ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മാനേജ്‌മെന്റ് ടെക്‌നോളജി ഡയറക്ടറുമായ ഡോ.ആർ. ഇന്ദുലേഖ മുഖ്യാതിഥിയായിരുന്നു. വിവിധ ജില്ലകളിൽ നിന്നുള്ള ഫുട്‌ബാൾ പരിശീലകരും അക്കാഡമി ഉടമകളും ശില്പശാലയിൽ പങ്കെടുത്തു.