
കോഴിക്കോട് : ദീപാവലിക്കാലയളവിൽ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ ഏറ്റവും കുറഞ്ഞ പ്രതിമാസ തിരിച്ചടവ് തുകയിൽ(ഇ.എം.ഐ) വാങ്ങാൻ മൈജിയുടെ ദീപാവലി കത്തിക്കൽ സെയിൽ എല്ലാ ഷോറൂമുകളിലും ഒക്ടോബർ 31 വരെ നടക്കും. ബജാജ് ഫിൻസെർവ്, ടി വി എസ് ക്രെഡിറ്റ്, എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.ഡി. ബി ഫിനാൻഷ്യൽ സർവീസസ്, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് എന്നിവരാണ് പങ്കാളികൾ. 
കോംബോ ഓഫറിൽ 43 ഇഞ്ച് എൽ.ഇ.ഡി ടി.വി, സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ, സിംഗിൾ ഡോർ റഫ്രിജറേറ്റർ എന്നിവ വെറും 4,179 രൂപ ഇ എം ഐ യിൽ സ്വന്തമാക്കാം. ത്രീ ബർണർ ഗ്യാസ്  സ്റ്റൗവ്, എയർ ഫ്രയർ എന്നിവയുടെ കോംബോ ഇ.എം.ഐ പ്രൈസ് 1,026 രൂപ മുതൽ തുടങ്ങുന്നു. ഇയർ ബഡ്സ്, സ്മാർട്ട് വാച്ച്, ബ്ലൂ ടൂത്ത് സ്പീക്കേഴ്സ് കോംബോയ്ക്ക് 1,025 രൂപയാണ് ഇ.എം.ഐ. ഇതിനു പുറമെ ഓരോ 10,000 രൂപയുടെ മൊബൈൽ, ടാബ്ലെറ്റ് പർച്ചേസുകളിൽ 1,000 രൂപ ക്യാഷ്ബാക്ക്, ഐ ഫോൺ 13, 15 എന്നിവയ്ക്ക് മികച്ച വിലക്കുറവും ലഭിക്കും.