bjp

കൊച്ചി: കലൂർ കടവന്ത്ര റോഡിലെ മരണക്കുഴിയിൽ ബി.ജെ.പിപ്രവർത്തകർ വാഴനട്ട് പ്രതിഷേധിച്ചു. ജനത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും ജനകീയ വിഷയങ്ങളിൽ നിന്ന് ഇടത് വലത് മുന്നണികളുടെ ഒളിച്ചോട്ടമാണ് നാട്ടിൽ നടക്കുന്നതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. 25 ഓളം വലിയ മരണക്കുഴികളാണ് പ്രധാന റോഡിലുള്ളത്. ബി.ജെ.പി നേതാക്കളായ സി. ജി. രാജഗോപാൽ, എ.ബി. അനിൽകുമാർ, നിഷ സന്തോഷ്, ലോറൻസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരത്തിൽ നാട്ടുകാരും പങ്ക് ചേർന്നു.