pen-bin-

ആലുവ: മഷി തീർന്ന പേനകൾ ഇനി വലിച്ചെറിയാതെ അവ കൂട്ടമായി റീസൈക്കിൾ ചെയ്യാൻ എൻ.എസ്.എസ് യൂണിറ്റുകൾ റെഡി. ആലുവയിൽ നടക്കുന്ന എറണാകുളം മേഖലാ വി.എച്ച്.എസ്.എസ് എക്സ്പോയിലാണ് പെൻബിൻ സ്ഥാനം പിടിച്ചത്. വി.എച്ച്.എസ്.ഇ വിദ്യാലയങ്ങളിൽ പെൻ ബിൻ എൻ.എസ്.എസ് സന്നദ്ധ പ്രവർത്തകർ പെൻ ബിൻ ഒരുക്കിയിട്ടുണ്ട്. അതിലൊന്നാണ് എക്സ്പോയിൽ പ്രദർശിപ്പിച്ചത്. ലഹരി വിരുദ്ധ സന്ദേശമുള്ള ഗ്ലാസും എക്സ്പോയിലെ എൻ.എസ്.എസിന്റെ ശ്രദ്ധേയമായ മറ്റൊരു പ്രദർശനമാണ്.