daniel-
ഡാനിയൽ

പറവൂർ: പള്ളിത്താഴത്തുള്ള കോൺവെന്റിന്റെ വാതിൽ കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ തമിഴ്നാട് രാധാപുരം കുത്തൻകുള്ളി ചുണ്ടംകാട് ഡാനിയലിനെ (23) പറവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 15നായിരുന്നു സംഭവം. കോൺവെന്റിൽനിന്ന് ഇരുപതിനായിരം രൂപയോളം നഷ്ടപ്പെട്ടു. ശാസ്ത്രീയ അന്വേഷണത്തിൽ എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ വലിയതുറ, ഞാറക്കൽ, എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്.