kju-
കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കളക്ടറേറ്റ് ജംഗ്ഷനിൽ സ്വാഗതസംഘം ചെയർമാൻ ഡോ. മുഹമ്മദ് അഷ്റഫ് പതാക ഉയർത്തുന്നു

തൃക്കാക്കര: കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) ജില്ലാ സമ്മേളനം തുടങ്ങി. കളക്ടറേറ്റ് ജംഗ്ഷനിൽ സ്വാഗതസംഘം ചെയർമാൻ ഡോ. മുഹമ്മദ് അഷ്റഫ് പതാക ഉയർത്തി. ജില്ലാ വൈസ് പ്രസിഡൻറ് വി. ദിലീപ്കുമാർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, ശശി പെരുമ്പടപ്പിൽ, എ.പി. ഷാജി എന്നിവർ സംസാരിച്ചു.

ഇന്ന് രാവിലെ 9.30 ന് ജില്ലാ പഞ്ചായത്ത് ഹാളിൽ പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യും. തൃക്കാക്കര നഗരസഭ അദ്ധ്യക്ഷ രാധാമണി പിള്ള, പ്രതിപക്ഷനേതാവ് എം.കെ. ചന്ദ്രബാബു, സി.പി.എം ഏരിയ സെക്രട്ടറി എ.ജി. ഉദയകുമാർ, കോൺഗ്രസ് തൃക്കാക്കര ബ്ലോക്ക് പ്രസിഡന്റ് റാഷിദ് ഉള്ളംപള്ളി, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എസ്. സജി എന്നിവർ സംസാരിക്കും. പ്രതിനിധി സമ്മേളനം കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ് ഉദ്ഘാടനം ചെയ്യും.