കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് ചാപ്റ്റർ (ഐ.ജി.ബി.സി) സ്‌കൂൾ ഒഫ് എൻജിനിയറിംഗ് യൂണിറ്റിന്റെ 2024-25 വർഷത്തേക്കുള്ള ബോർഡ് അംഗങ്ങൾ ചുമതലയേറ്റു.
സ്‌കൂൾ ഒഫ് എൻജിനിയറിംഗ് സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. ശോഭ സൈറസ്, ഡോ. ദീപാ ബാലകൃഷ്‌ണൻ, ഡോ. ബിജു.എൻ, ഡോ. വി.ആർ. രഞ്ജിത്, ടിന്റു ജോയ് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി റിയ ഉമ്മർ ( പ്രസിഡന്റ്), ആദിത്യദാസ് ( വൈസ് പ്രസിഡന്റ്), അക്ഷയ ഷിബു (സെക്രട്ടറി), റിയ ലക്ഷ്മി ( ജോയിന്റ് സെക്രട്ടറി), നവ്യ തോമസ് ( ടീം മാനേജർ), എസ്. ഐശ്വര്യ (ട്രഷറർ), നീരജ് കൃഷ്ണ, കെ.ജെ.രഹന ( ഇവന്റും മാനേജ്‌മെന്റും), ബി. ശിവ, ടി.എസ്. അതുല്യ ( ഉള്ളടക്കവും ക്യൂറേഷനും), ജെനൂ ലിജു, എ.കെ. പ്രജിത്ത് (മീഡിയ പ്രൊഡക്ഷൻ), ഗൗതം സന്തോഷ്, പി.പി. മീനാക്ഷി (ഔട്ട്‌റീച്ചും സ്‌പോൺസർഷിപ്പും) എന്നിവർ ചുമതലയേറ്റു.