കൊച്ചി: കോർപ്പറേഷൻ സോൾസ് ഒഫ് കൊച്ചിയുമായി ചേർന്ന് നടത്തുന്ന സ്‌പൈസ് കോസ്റ്റ് മാരത്തൺ പ്രമാണിച്ച് നാളെ (27ന്) പുലർച്ചെ 3മുതൽ 8വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
ഫോർഷോർ റോഡ്, ബി.ടി.എച്ച്, പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ്, മേനക മറൈൻ ഡ്രൈവ്, ബോൾഗാട്ടി, വല്ലാർപാടം – പുതുവൈപ്പ്, എൽ.എൻ.ജി ടെർമിനൽ, വൈപ്പിൻ പനമ്പുകാട്, കണ്ടെയ്നർ റോഡ് തുടങ്ങിയ ഭാഗങ്ങളിലും കൊച്ചി നഗരത്തിലും പരിസരത്തും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. ഫോർഷോർ റോഡ് വഴി പോകേണ്ട വാഹനങ്ങൾ എം.ജി റോഡ് വഴിയും പാർക്ക് അവന്യൂ റോഡ് വഴി പോകേണ്ട വാഹനങ്ങൾ ഉണ്ണിയാട്ടിൽ കരുണാകരൻ ലെയ്ൻ, ഹോസ്പിറ്റൽ റോഡ് വഴി എം.ജി. റോഡിൽ പ്രവേശിക്കാവുന്നതാണ്. മാരത്തണിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് വേണ്ടി പുലർച്ചെ 5ന് ആലുവ, തൃപ്പൂണിത്തുറ ഭാഗങ്ങളിൽ നിന്നും കൊച്ചി മെട്രോ സ്‌പെഷ്യൽ സർവ്വീസ് നടത്തും.