
കൊച്ചി: ഭാര്യയെ കുത്തിക്കൊന്ന കേസിലെ പ്രതി ആലപ്പുഴ പുന്നപ്ര വടക്കനേത്ത് വീട്ടിൽ സജീറിനെ എറണാകുളം അഡീഷണൽ ഡിസ്ട്രിക് സെഷൻസ് കോടതി ജീവപര്യന്തം തടവിനും ഒരുലക്ഷം രൂപ പിഴ അടയ്ക്കാനും ശിക്ഷ വിധിച്ചു.
2018 മേയ് 5ന് പാലാരിവട്ടം ചാത്തങ്ങാട് റോഡിൽ വച്ച് കുടുംബ കലഹത്തെ തുടർന്ന് ഭാര്യ സുമയ്യയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. ഡിവൈ.എസ്.പി കെ.ജെ. പീറ്ററാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രൊസിക്യൂഷനു വേണ്ടി സി.കെ. സജീവ് ഹാജരായി.