g

കൊച്ചി: പെൻഷൻകാർക്ക് സർക്കാരിന്റെ ചികിത്സാ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് നിർബന്ധമായി തുടരുമെന്ന് സൂചന.

റീ ഇംബേഴ്‌സ്‌മെന്റിലേക്ക് മടങ്ങാനുള്ള ആലോചന ഇപ്പോഴില്ലെന്നും പുതിയ കരാർ വിളിക്കുമ്പോൾ, നിലവിലെ വ്യവസ്ഥകൾ അതേപടി തുടരാനാണ് തീരുമാനമെന്നും ധനവകുപ്പ് വൃത്തങ്ങൾ അറിയിച്ചു.

മികച്ച ആശുപത്രികളിൽ ആനുകൂല്യം കിട്ടാത്തതിനാലും ചികിത്സാചെലവിന്റെ പകുതിപോലും അനുവദിക്കാത്തതിനാലും പദ്ധതിയോട് പെൻഷൻകാർ വിമുഖത കാട്ടുന്നുണ്ട്. ഓപ്ഷൻ വ്യവസ്ഥ ഉൾപ്പെടുത്തണമെന്ന് ശക്തമായി അവർ ആവശ്യപ്പെടുന്നുണ്ട്.

കുടുംബാംഗങ്ങൾ ഉൾപ്പെടെ 29 ലക്ഷത്തിലേറെ അംഗങ്ങളുള്ള മെഡിസെപ്പിൽ 5.87 ലക്ഷം പെൻഷൻകാരാണ്.

വർഷം 5,564 രൂപയാണ് പ്രീമി​യം. മാസം 500രൂപ അടക്കുമ്പോൾ 6,000രൂപയാകും. മി​ച്ചം ജി.എസ്.ടി ഇനത്തിലും കറ്റാസ്‌ട്രോഫിക് ഡിസീസ് ഇനത്തിലേക്കും വകയിരുത്തും.

2022 ജൂലായ് ഒന്നിന് ആരംഭിച്ച ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയുമായുള്ള കരാർ 2025 ജൂലായിൽ അവസാനിക്കും.

ഓപ്ഷനായാൽ

പ്രീമിയം കൂടും

ഓപ്ഷണൽ ആക്കിയാൽ പദ്ധതിയിൽ ചേരുന്നവരുടെ എണ്ണം കുറയും. പ്രീമിയം നിരക്ക് വർദ്ധിക്കും. എതിർപ്പുകളും സർക്കാരിനുമേൽ സമ്മർദ്ദവുമുണ്ടാകും.

പുതിയ കമ്പനികളിൽനിന്ന് ഉടൻ താത്പര്യപത്രം ക്ഷണിക്കുമെന്ന് മെഡിസെപ് അധികൃതർ അറിയിച്ചു. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

അനുവദിച്ചത് 1,485 കോടി

450 കോടി:

ഇൻഷ്വറൻസ് കമ്പനി

പ്രതീക്ഷിച്ച ക്ലെയിം

600-700 കോടി:

ഓരോ വർഷവും

കൊടുക്കേണ്ടിവന്നത്

6,000 രൂപ:

വാർഷിക പ്രീമിയം

7,000-8,000 രൂപ:

ഓറിയന്റൽ കമ്പനി

ആവശ്യപ്പെട്ടത്

5.52 ലക്ഷം:

സർക്കാർ ജീവനക്കാർ

5.87 ലക്ഷം:

പെൻഷൻകാർ