
കൊച്ചി: ദിവസേന ആയിരക്കണക്കിന് രോഗികളെത്തുന്ന എറണാകുളം ജനറൽ ആശുപത്രി കടുത്ത രോഗത്തിലൂടെ കടന്നുപോവുകയാണ്. രോഗികളെ ചികിത്സിക്കാൻ സുപ്രധാന വിഭാഗങ്ങളിൽ സ്ഥിരം ഡോക്ടർമാരില്ല എന്നതാണത്. അത്യാഹിത വിഭാഗം, ഓങ്കോളജി, ന്യൂറോ സർജറി, യൂറോളജി, പെയിൻ ആൻഡ് പാലിയറ്റീവ്, കാർഡിയോ തൊറാസിക് വാസ്‌കുലാർ സർജറി എന്നീ വിഭാഗങ്ങളിലാണ് സ്ഥിരം ഡോക്ടർമാരില്ലാത്തത്. ഈ വിഭാഗങ്ങളിൽ എന്തുകൊണ്ടാണ് സ്ഥിരം ഡോക്ടർമാരെ നിയമിക്കാത്തതെന്ന് ആശുപത്രി വൃത്തങ്ങൾക്ക് ധാരണയില്ല. ആരോഗ്യ വകുപ്പ് ഉന്നത വൃത്തങ്ങളും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇതിനു പുറമേ ജനറൽ ആശുപത്രിയിലെ അഞ്ച് വിഭാഗങ്ങളിലായി ഏഴ് ഡോക്ടർമാരുടെ തസ്തികകൾ കാലങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്.
കാക്കനാട് സ്വദേശി രാജു വാഴക്കാല നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് അഡീഷണൽ ലേ സെക്രട്ടറി ആൻഡ് ട്രഷറർ നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്. ജനറൽ സർജറി, പീഡിയാട്രിക്‌സ്, ഡെന്റൽ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ ഒഴിവുകൾക്ക് ഒരു വർഷത്തിലേറെ പഴക്കമുണ്ട്.
ഒഴിഞ്ഞു കിടക്കുന്നത് ഏഴ് തസ്തികൾ
ജനറൽ ട്രാൻസ്‌ഫറും വിരമിച്ച ഒഴിവുമാണ് നികത്താനുള്ളതെന്നാണ് ഔദ്യോഗിക വിശദീകരണം. ഒഴിവുകൾ നികത്താത്തത് ആക്ഷേപങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.
ജനറൽ സർജറി---സീനിയർ കൺൾട്ടന്റ്---1---2023 മാർച്ച് ഒന്നു മുതൽ
ജനറൽ സർജറി---കൺസൾട്ടന്റ്---2---ഒരെണ്ണം 2023 ജൂൺ മുതലും മറ്റൊന്ന് 2024 ഫെബ്രുവരി മുതലും
ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി---കൺസൾട്ടന്റ്---1---2024 ജൂൺ മുതൽ
പീഡിയാട്രിക്‌സ്---ചീഫ് കൺസൾട്ടന്റ്---1---2023 ജൂൺ മുതൽ
ഡെന്റൽ---ചീഫ് കൺസൾട്ടന്റ്---1---2023 ജൂൺ മുതൽ
അനസ്‌തേഷ്യ---1---2024 ആഗസ്റ്റ് മുതൽ
ജനറൽ ആശുപത്രിയിലെ വിഭാഗങ്ങൾ