തൃപ്പൂണിത്തുറ: അഖില കേരള ശാസ്താംപാട്ട് കലാകാര സമിതിയുടെ ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറ ദേശവിളക്ക് നവംബർ 9ന് ലായം കൂത്തമ്പലത്തിൽ ആഘോഷിക്കും. വൈകിട്ട് 5ന് സംഗീതജ്ഞൻ ടി.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ശാസ്താംപാട്ട് കലാകാരൻ പൂണിത്തുറ പാലയിൽ രാമചന്ദ്രനെ ശാസ്താ പുരസ്കാരം നൽകി ആദരിക്കും. വൈകിട്ട് 6ന് ഉടുക്ക്, ചിന്ത് പാട്ട്, വെളിച്ചപ്പാട് എന്നിവയുടെ അകമ്പടിയോടെ എതിരേല്പും ഘോഷയാത്രയും ഉണ്ടാകും. തുടർന്ന് 25ൽ പരം ശാസ്താംപാട്ട് സംഘങ്ങളും ചിന്ത് കലാകാരികളും അവതരിപ്പിക്കുന്ന ശാസ്താംപാട്ട് അവതരിപ്പിക്കും.