അങ്കമാലി: തുറവൂർ അങ്കമാലി ബ്ലോക്ക് സാമൂഹ്യ ക്ഷേമ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ സ്വയം തൊഴിൽ സംരംഭകർക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയി ഉദ്ഘാടനംചെയ്തു. സംഘം പ്രസിഡന്റ് എം.വി. അഗസ്റ്റിൻ അദ്ധ്യക്ഷനായി. അങ്കമാലി ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ ടി.വൈ. ജോബി, വ്യവസായ വകുപ്പ് റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടർ ടി.എസ്. ചന്ദ്രബോസ് എന്നിവർ ക്ലാസുകൾ നയിച്ചു. തുറവൂർ പള്ളി വികാരി ഫാ. ആൻറണി പുതിയാപറമ്പിൽ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.പി മാർട്ടിൻ, പി.വി. ആൻറണി, കെ.ടി. ഡേവീസ്, പി.കെ. അശോകൻ, ആന്റണി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.