 
അങ്കമാലി: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസോയേഷൻ തുറവൂർ പഞ്ചായത്ത് സമ്മേളനം കിടങ്ങൂർ ബ്രദറൻ ഹാളിൽ മുൻമന്ത്രി അഡ്വ. ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്തു. അങ്കമാലി മേഖല പ്രസിഡന്റ് എം.വി. മോഹനൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി. വി. സുഭാഷ്, പഞ്ചായത്ത് സെക്രട്ടറി കെ.കെ. സുരേഷ് , എം.എസ്. ശ്രീകാന്ത്, ഇ.ജി. ബെന്നി ഇടശേരി, പി.കെ. ഷീല, എം.വി. മഹാദേവൻ, എം.ഡി. ഡെന്നി എന്നിവർ പ്രസംഗിച്ചു. പി.എൻ. ചെല്ലപ്പൻ, കെ.എൻ. വിഷ്ണുമാസ്റ്റർ, കെ.വൈ. വർഗീസ്, കെ.ആർ. കൃഷ്ണൻ എന്നിവരെ ആദരിച്ചു. മുതിർന്ന പൗരന്മാർക്കായുള്ള പരിശോധനകളുടെ ഉദ്ഘാടനം ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സീന ജിജൊ നിർവഹിച്ചു.