kujukujji-charamam
കുഞ്ഞുകുഞ്ഞ്

പറവൂർ: കാൽവഴുതി പുഴയിൽ വീണ ഗൃഹനാഥൻ മരിച്ചു. പെരുമ്പടന്ന കാട്ടുപറമ്പിൽ കുഞ്ഞുകുഞ്ഞാണ് (73) മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ വീടിന് പുറകിലുള്ള പുഴയിലാണ് വീണത്. ശബ്ദംകേട്ട് ഭാര്യയെത്തിയപ്പോൾ കൈകാലിട്ടടിക്കുന്നത് കണ്ടു. ആളുകളെത്തുമ്പോഴേക്കും മുങ്ങിത്താണിരുന്നു. പൊലീസും ഫയർഫോഴ്സ് സ്കൂബ ടീമും തെരച്ചിൽ നടത്തിരാത്രി പതിനൊന്നോടെ മൃതദേഹം കണ്ടെത്തി. ഭാര്യ: ആനി. മക്കൾ: സിനി, സിമി. മരുമക്കൾ: മൈക്കിൾ, പരേതനായ സെബാസ്റ്റ്യൻ.