nithya
ഗുരു നിത്യ ചൈതന്യയതി

കൊച്ചി: ഗുരു നിത്യചൈതന്യയതിയുടെ ജന്മശതാബ്ദി നവംബർ രണ്ടിന് വൈകിട്ട് 5.15ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ആഘോഷി​ക്കും. പുല്ലാങ്കുഴൽ സംഗീതം, പുസ്തകപ്രകാശനം, അഞ്ച് പ്രഭാഷണങ്ങൾ എന്നിവ ആഘോഷത്തിന്റെ ഭാഗമായി പ്രണതബുക്സ് സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റി​സ് അലക്സാണ്ടർ തോമസ് ഉദ്ഘാടനം ചെയ്യും.

നാരായണ ഗുരുവിന്റെ കൃതികൾക്ക് നിത്യചൈതന്യയതി എഴുതിയ വ്യാഖ്യാനങ്ങളുടെ സമാഹാരമായ പൊരുളാഴമാണ് ചടങ്ങിൽ പ്രകാശിപ്പിക്കുന്നത്. യതിചരിതം എന്ന് പേരിട്ട അഞ്ച് പ്രഭാഷണങ്ങളിൽ യതി ദർശനങ്ങളിലെ മന:ശാസ്ത്രം, മിസ്റ്റിസിസത്തെ ആഘോഷമാക്കിയ യതി, യതിയുടെ പുസ്തകലോകം, യതി: നാരായണ ഗുരുദർശന വ്യാഖ്യാതാവ്, പുതിയകാലം തേടുന്ന യതി എന്നീ വിഷയങ്ങളിൽ യഥാക്രമം ഡോ. പി.കെ. സാബു, ഡോ. പോൾ തേലക്കാട്ട്, ഡോ. പി.എസ്. ശ്രീകല, മുക്താനന്ദ യതി, ഷൗക്കത്ത് എന്നിവർ പ്രഭാഷണം നടത്തും.

ഉമേഷ് സുധാകറിന്റേതാണ് പുല്ലാങ്കുഴൽ സംഗീതം.
ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രം പ്രസിഡന്റ് പി. പ്രകാശ് പുസ്തകം ഏറ്റുവാങ്ങും. പി.ആർ. ശ്രീകുമാർ പുസ്തകപരിചയം നടത്തും.