
തൃപ്പൂണിത്തുറ: കേരള പുലയൻ മഹാസഭ സംസ്ഥാന പ്രസിഡന്റും മുളന്തുരുത്തി ബ്ളോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ കെ.ടി.ശങ്കരൻ അനുശോചന സമ്മേളനം ഉദയംപേരൂരിൽ നടന്നു. കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. അനിൽകുമാർ അനുശോചന സന്ദേശം നല്കി. പാവങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ കെ.ടി.ശങ്കരന്റെ വിയോഗം പട്ടികജാതി ദളിത് ജനവിഭാഗങ്ങൾക്ക് വലിയ നഷ്ടമാണെന്ന് അനിൽകുമാർ പറഞ്ഞു. പി.ടി.ഭാസ്ക്കരൻ അദ്ധ്യക്ഷനായി. ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, അംഗം ബിനു ജോഷി, ടി.വി. ഗോപീദാസ്, കെ.എസ്.ദേവരാജ്, പി.വി. ചന്ദ്രബോസ്, എ.സി. ഷിബു, വിനോദ് ചന്ദ്രൻ, പി.ജി. ഗോപി, പി.സി. രാധാകൃഷ്ണൻ, കെ.ടി. അയ്യപ്പൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.