silpasala
പിറവം നഗരസഭയിൽ താലൂക്ക് വ്യവസായ ഓഫീസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സംരംഭകർക്കുള്ള പൊതു ബോധവത്കരണ ശില്പശാല ചെയർപേഴ്സൺ ജൂലി സാബു ഉത്ഘാടനം ചെയ്യുന്നു

പിറവം: നഗരസഭയുടെ നേതൃത്വത്തിൽ താലൂക്ക് വ്യവസായ ഓഫീസിന്റെ സഹകരണത്തോടെ സംരംഭകർക്കുള്ള പൊതു ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ കെ.പി സലിം അദ്ധ്യക്ഷനായി. കൗൺസിലർമാരായ ഷൈനി ഏലിയാസ്, അഡ്വ. ബിമൽ ചന്ദ്രൻ, ഡോ. അജേഷ് മനോഹർ, പി. ഗിരീഷ് കുമാർ, മോളി ബെന്നി, ജോജിമോൻ ചെരുപ്ലാവിൽ, വ്യവസായ വകുപ്പ് എന്റർപ്രൈസ് ഡവലപ്പ്മെന്റ് എക്സിക്യുട്ടീവ് അക്ഷയ് കെ. രാജീവ്, പി. സന്ദീപ്, എന്നിവർ സംസാരിച്ചു. നഗരസഭ വ്യവസായ വികസന ഓഫീസർ എം.വി ആനന്ദ്കുമാർ ക്ലാസെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി. ബിനീഷ് മുനിസിപ്പാലിറ്റി ലൈസൻസ് നടപടിക്രമങ്ങൾ വിശദീകരിച്ചു.