y

ചോറ്റാനി​ക്കര: എസ്.എൻ.ഡി.പി യോഗം കെ.ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ

പുളിക്കമ്യാലി ശാഖയുടെ നേതൃത്വത്തിൽ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നടത്തിയ സംയുക്ത ശ്രീനാരായണീയ സംഗമവും പ്രതിഭകളെ ആദരിക്കലും യൂണിയൻ സെക്രട്ടറി എസ്. ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ്‌ വി. ടി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി എം. എസ്. മണി സ്വാഗതം ആശംസിച്ചു. ഉന്നത വിജയം നേടിയ കുട്ടികളെ പൊന്നാടയും മെമന്റോയും നൽകി യൂണിയൻ സെക്രട്ടറി ആദരിച്ചു. ഡോ. അഷ്മിത മണി, ആര്യാഗ്നിക വൈദേഹി, ധന്യ പുരുഷോത്തമൻ, എം.എ മണി, പി.എ. ശശി, ലാലി രാമകൃഷ്ണൻ, എം.കെ. കുമാരൻ, ഇന്ദിര പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.