കൊച്ചി: എറണാകുളം കരയോഗത്തിന്റെ കീഴിലുള്ള സൗജന്യ കൗൺസലിംഗ് കേന്ദ്രമായ ചൈത്രത്തിന്റെ 17-ാം വാർഷികം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് ടി.ഡി.എം. കാവേരി ഹാളിൽ നടക്കും. ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായ് ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് എ.മുരളീധരൻ അദ്ധ്യക്ഷത വഹിക്കും. യുവാക്കളുടെ മാനസികാരോഗ്യത്തിൽ സോഷ്യൽ മീഡിയയുടെ സ്വാധീനത്തെക്കുറിച്ച് പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ.സി.ജെ.ജോൺ പ്രഭാഷണം നടത്തും. കരയോഗം സെക്രട്ടറി പി.രാമചന്ദ്രൻ, ചൈത്രം പേട്രൺ ഡോ.വിജയലക്ഷ്മി മേനോൻ, ചൈത്രം ഡയറക്ടർ മാലിനി മേനോൻ, ഉഷ ജോർജ്ജ് എന്നിവർ സംസാരിക്കും.