osac

ചെന്നൈ: ഓവർസീസ് സെക്യൂരിറ്റി അഡ്വൈസറി കൗൺസിലിന്റെ (ഒസാക്) വാർഷിക പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം യു.എസ്. കോൺസുൽ ജനറൽ ക്രിസ് ഹോഡ്‌ജസും തമിഴ്‌നാട് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി ഡോ. പളനിവേൽ ത്യാഗരാജനും ചേർന്ന് നിർവഹിച്ചു. പൊതു-സ്വകാര്യ മേഖലകളുമായി ബന്ധം വളർത്താൻ യു.എസ്. ഡിപ്പാർട്ടുമെന്റ് ഒഫ് സ്റ്റേറ്റ് ഡിപ്ലോമാറ്റിക് സെക്യൂരിറ്റി സർവീസും(ഡി.എസ്.എസ്.) മറ്റ് രാജ്യങ്ങളിലെ യു.എസ്. സ്ഥാപനങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരും ചേരുന്ന കൂട്ടായ്‌മയാണ് ഒസാക്. സമയബന്ധിതമായി സുരക്ഷാ വിവരങ്ങൾ കൈമാറുകയും വിവിധ രാജ്യങ്ങളിലെ അമേരിക്കൻ താത്പര്യങ്ങൾ സംരക്ഷിക്കാൻ ശക്തമായ ബന്ധങ്ങൾ പുലർത്തുകയും ചെയ്യുകയുമാണ് ഒസാകിന്റെ ലക്ഷ്യം.

ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ പ്രതിനിധികളുമായി മികച്ച ബന്ധം നിലനിറുത്തി വിശ്വാസ്യത നേടാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ചെന്നൈയിലെ യു.എസ്. കോൺസുലേറ്റ് ജനറൽ കാര്യാലയത്തിലെ ഡിപ്ലോമാറ്റിക് സെക്യൂരിറ്റി റീജിയണൽ സെക്യൂരിറ്റി ഓഫീസർ സ്‌കോട്ട് ഷോണർ പറഞ്ഞു.