guru
തോട്ടുവ മംഗളഭാരതിയിൽ നടന്ന ഗുരു നിത്യചൈതന്യ യതി ജന്മശതാബ്ദി പഠന പരമ്പര ക്ലാസിൽ സ്വാമിനി ജ്യോതിർമയി ഭാരതി സംസാരിക്കുന്നു

പെരുമ്പാവൂർ: ഗുരു നിത്യ ചൈതന്യയതി ജന്മശതാബ്ദി പഠന പരമ്പരയുടെ ഭാഗമായുള്ള പഠനക്ലാസ് തോട്ടുവ മംഗളഭാരതിയിൽ സംഘടിപ്പിച്ചു. ഹോമത്തിന് ശേഷം ബ്രഹ്മചാരി ശിവദാസ് പ്രവചനം നടത്തി. ഗുരു നിത്യ ചൈതന്യയതി രചിച്ച രോഗം ബാധിച്ച വൈദ്യരംഗം, അപൂർവ വൈദ്യന്മാർ എന്നീ രണ്ട് ഗ്രന്ഥങ്ങളാണ് പഠന വിഷയമാക്കിയത്. ബ്രഹ്മചാരി രാജൻ, ഡോ. എൻ.ആർ. വിജയരാജ് എന്നിവർ ക്ലാസ് നയിച്ചു. ഡോ. ബി. രാജീവ്, ഡോ. സുമ ജയചന്ദ്രൻ, ഡോ. അനിൽകുമാർ ഇരിങ്ങാലക്കുട, ഡോ. പ്രവീൺ ചെങ്ങമനാട്, സി.പി. ശ്രീകുമാർ, ജ്യോതിസ് ചാലക്കുടി, എ.കെ. മോഹനൻ, കെ.പി. ലീലാമണി എന്നിവർ സംസാരിച്ചു. സ്വാമിനി ജ്യോതിർമയി ഭാരതി അദ്ധ്യക്ഷയായി.