പെരുമ്പാവൂർ: പാരമ്പര്യവൈദ്യം നിലനിർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മഹാരാഷ്ട്ര കോലാപ്പൂർ ശ്രീ ക്ഷേത്ര മഠാധിപതി കാട സിദ്ധേശ്വര സ്വാമി അഭിപ്രായപ്പെട്ടു. പെരുമ്പാവൂർ പുനർജനി ആയുർവേദ റിസർച്ച് സെന്ററിൽ നടന്ന ഭാരതീയ പാരമ്പര്യ വൈദ്യസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിദഗ്ദ്ധരായ പാരമ്പര്യ നാട്ടു ചികിത്സ വൈദ്യന്മാർ പങ്കെടുത്ത യോഗത്തിൽ വിവിധ പാരമ്പര്യ ആയുർവേദ ചികിത്സ രീതികളെ പറ്റിയുള്ള ചർച്ച നടന്നു. ഭാരതീയ പാരമ്പര്യ നാട്ടു ചികിത്സ സംഘം സംസ്ഥാന പ്രസിഡന്റ് ഡോ. രേണു സുരേഷ്, ജനറൽ സെക്രട്ടറി ബാലകൃഷ്ണ വൈദ്യൻ, സെക്രട്ടറി സുജി വൈദ്യൻ, വൈസ് പ്രസിഡന്റ് സുജികുമാർ, സൂര്യനാരായണ ശർമ, സ്വാമിനി വിഷ്ണുപ്രിയ, ഡോ. നന്ദകുമാർ എന്നിവർ സംസാരിച്ചു.