cpm

മട്ടാഞ്ചേരി: എസ്.എഫ്.ഐ പ്രവർത്തകരെ അക്രമിച്ച കോൺഗ്രസ് ഗുണ്ടായിസത്തിനെതിരെ സി.പി.എം കൊച്ചി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. കരുവേലിപ്പടിയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. ഇനിയൊരു അക്രമണമുണ്ടായാൽ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് സി.എൻ മോഹനൻ പറഞ്ഞു. കെ. ജെ. മാക്സി എം. എൽ. എ അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ. എം. റിയാദ്, എസ്. എഫ്. ഐ ജില്ല സെക്രട്ടറി അർജുൻ ടി. ആർ, അജ്മില ഷാൻ, എം. ഹബീബുള്ള എന്നിവർ സംസാരിച്ചു.