
കൊച്ചി: വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയഎൽ.ഡി.എഫ് - യു.ഡി.എഫ് ഗൂഢനീക്കം അവസാനിപ്പിക്കണമെന്നും മുനമ്പം നിവാസികൾക്കെതിരെയുള്ള വഖഫ് ബോർഡ് വേട്ടയാടൽ അവസനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടി തിങ്കൾ രാവിലെ 10ന്
കാക്കനാട് കളക്ടറേറ്റ് പടിക്കൽ പ്രതിഷേധ സമരം നടത്തും. കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജോജോ പനക്കൽ അദ്ധ്യക്ഷത വഹിക്കും. വർക്കിംഗ് ചെയർമാൻ ഡോ.ദിനേശ് കർത്ത മുഖ്യ പ്രസംഗം നടത്തുമെന്ന് ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ബിജു മാധവൻ അറിയിച്ചു