മൂവാറ്റുപുഴ: കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഇടുക്കി മാങ്കുളം സ്വദേശി മൂവാറ്റുപുഴ വാഴപ്പിള്ളിയിൽ താമസിക്കുന്ന പുത്തൻപുരയ്ക്കൽ പി.ഐ. ജോർജാണ് (53) മരിച്ചത്. തൊടുപുഴ മാർക്കറ്റിൽനിന്ന് മത്സ്യംവാങ്ങി വില്പനയ്ക്കായി ബൈക്കിൽ മൂവാറ്റുപുഴയ്ക്ക് വരുന്ന വഴി ഇന്നലെ പുലർച്ചെ ആവോലിയിൽ വച്ചായിരുന്നു അപകടം. ഉടനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഴക്കുളം പൊലീസ് മേൽനടപടി സ്വീകരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് മാങ്കുളം വിരിപാറ സെന്റ് ആന്റണീസ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ജെസി. മക്കൾ: എബി ജോർജ്, ജിബിൻ ജോർജ്.