
കൊച്ചി: രണ്ടായിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കുന്ന വ്യവസായ, വിദ്യാഭ്യാസ സമ്മേളനമായ കോൺഫ്ളുവൻസ രാജഗിരി എൻജിനിയറിംഗ് കോളേജിൽ നവംബർ ആറിന് നടക്കും. വിജ്ഞാന മേഖലയിലെ അന്താരാഷ്ട്ര വിദഗ്ദ്ധരും വിജ്ഞാന-സാങ്കേതിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും. സാങ്കേതിക വർക്ക് ഷോപ്പുകൾ, സ്റ്റാർട്ടപ്പ് പ്രദർശനം, പി.എച്ച്.ഡി. കോൺക്ലേവ് തുടങ്ങിയവയും സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. ഐ.ടി.മേഖലയുടെ ആവശ്യങ്ങളെപ്പറ്റിയും പ്രവർത്തന രീതികളെപ്പറ്റിയും നേരിൽ മനസിലാക്കാനുള്ള അസുലഭ അവസരമാണ് കോൺഫ്ളുവൻസെന്ന് ആർ.സി.ഇ.ടി പ്രിൻസിപ്പൽ ഫാദർ. ഡോ. ജെയ്സൺ മുളേരിക്കലും ഐ.ബി.എസ്. സോഫ്റ്റ്‌വെയർ സ്ഥാപകൻ വി.കെ.മാത്യൂസും പറഞ്ഞു. രജിസ്ട്രേഷന്: https://www.rajagiritech.ac.in/confluence/Registration.asp. വിവരങ്ങൾക്ക് : 80756 14084 / 85476 35562