mahila
മഹിള കോൺഗ്രസ് പെരുമ്പാവൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹിളാ സാഹസ് ക്യാമ്പ് ജില്ലാ പ്രസിഡന്റ് സുനില സിബി ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: മഹിള കോൺഗ്രസ് പെരുമ്പാവൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹിളാ സാഹസ് ക്യാമ്പ് ജില്ലാ പ്രസിഡന്റ് സുനില സിബി ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പ്രസിഡന്റ് മോളി തോമസ് അദ്ധ്യക്ഷയായി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, മഹിള കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി രാജലക്ഷ്മി കുറുമത്ത്, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ ഒ. ദേവസി, ഡി.സിസി സെക്രട്ടറി ബേസിൽ പോൾ, ഷീബാ രാമചന്ദ്രൻ, സിന്ധു ശശി, സി.കെ. മുംതാസ്, മായ കൃഷ്ണകുമാർ, സിസിലി ഇയോബ്, അഡ്വ. അൽഫോൻസ ,ജെയ്‌ബി സജി, ജോയി പൂണെലി, പി.പി. അവറാച്ചൻ, പി.കെ. മുഹമ്മദ്‌ കുഞ്ഞ്, ബിനോയ്‌ അരിക്കൽ, അനിത പ്രകാശ് എന്നിവർ സംസാരിച്ചു.