cpi
സി.പി.ഐ മൂവാറ്റുപുഴ ടൗൺ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പി.വൈ. നൂറുദ്ദീൻ അനുസ്മരണ സമ്മേളനം മുൻ എം.എൽ.എ എൽദോ എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: സി.പി.ഐ മൂവാറ്റുപുഴ ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.പി.ഐ മുൻ ലോക്കൽ കമ്മിറ്റി അംഗവും മുൻ മൂവാറ്റുപുഴ നഗരസഭ കൗൺസിലറുമായ പി.വൈ. നൂറുദ്ദീന്റെ ഒന്നാമത് അനുസ്മരണ സമ്മേളനം മുൻ എം.എൽ.എ എൽദോ എബ്രഹാം ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.പി അലിക്കുഞ്ഞ് അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി ജോളി പൊട്ടക്കൽ, നഗരസഭ കൗൺസിലർമാരായ പി. വി രാധാകൃഷ്ണൻ, ഫൗസിയ അലി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഇബ്രാഹിം കരീം, അസീസ് തെങ്ങുതോട്ടം, ഷാജി പാലത്തിങ്കൽ, കെ.എ. സനീർ, ബാബുകടികുളം, സി.എൻ. ഇഖ്ബാൽ, ടി.എസ്. ബിബിൻ, കെ.ബി. ബിനീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.