sndp
മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു. ഡിവൈ.എസ്.പി പി.എം. ബൈജുവിന് കുട്ടികൾ അഭിവാദ്യമർപ്പിച്ചു. തുടർന്ന് സ്റ്റേഷനിലെ ഓരോ പ്രവർത്തനങ്ങളും നേരിൽ കണ്ട് മനസിലാക്കി. അവിടുത്തെ ഓരോ പ്രവർത്തനങ്ങളും സി.ഐ. ശശികുമാർ വിശദീകരിച്ചു. എസ്.പി.സിയുടെ ലക്ഷ്യങ്ങളെപ്പറ്റിയും കുട്ടികൾ ആർജിക്കേണ്ട കഴിവുകളെപ്പറ്റിയും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്തായിരിക്കണം എന്നതിനെക്കുറിച്ചും സ്റ്റേഷൻ പി.ആർ.ഒ സിബി അച്യുതൻ കുട്ടികൾക്ക് ക്ലാസെടുത്തു.