j

കൊച്ചി: കേരളത്തിലെ മുസ്ലിം ചെറുപ്പക്കാരിൽ തീവ്രവാദചിന്ത വളർത്തിയതിൽ അബ്ദുൾ നാസർ മഅ്ദനിക്ക് പങ്കുണ്ടെന്ന പി.ജയരാജന്റെ പുസ്തകത്തിലെ പരാമർശം അന്ധൻ ആനയെക്കണ്ട പ്രതിഭാസമാണെന്ന് പി.ഡി.പി. ആയുധശേഖരം കണ്ടെത്തിയതിനോ ആയുധപരിശീലനം നടത്തിയതിനോ കേരളത്തിൽ എവിടെയും മഅ്ദനിയുടെ പേരിൽ കേസെടുത്തിട്ടില്ല. കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല എന്നിരിക്കെ അനവസരത്തിലെ ആരോപണം അവജ്ഞയോടെ തള്ളുന്നതായി പി.ഡി.പി നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി.എം.അലിയാർ, മുഹമ്മദ് റജീബ്, മജീദ് ചേർപ്പ്, ടി.എ.മുജീബ് റഹ്മാൻ, ജില്ലാ സെക്രട്ടറി ജമാൽ കുഞ്ഞുണ്ണിക്കര തുടങ്ങിയവർ പങ്കെടുത്തു.