പറവൂർ: മൂത്തകുന്നം എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ അങ്കമാലി അപ്പോളോ അഡ്ലസ് ആശുപത്രിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി. പ്രിൻസിപ്പൽ പി.എസ്. ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മിജി മാത്യു, അസി. പ്രോഗ്രാം ഓഫീസർ കെ.ബി. അഞ്ചു എന്നിവർ സംസാരിച്ചു. നിരവധി പേർ രക്തദാനം നടത്തി.