കൊച്ചി: ദേശീയ ആയുർവേദദിനം ജില്ലയിൽ വിപുലമായി ആചരിക്കും. 29ന് രാവിലെ 10ന് കളക്ടറേറ്റിൽ സംഘടിപ്പിക്കുന്ന പരിപാടി കളക്ടർ എൻ.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്യും. വിവിധ നേതാക്കളും വകുപ്പ് അദ്ധ്യക്ഷൻമാരും പങ്കെടുക്കും. ആരോഗ്യപരമായിട്ടുള്ള ഭക്ഷണം സംബന്ധിച്ചുള്ള എക്‌സിബിഷനിൽ സൗജന്യ നേത്രപരിശോധനയ്ക്കും അവസരമുണ്ട്. അന്ന് നടക്കുന്ന റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഫ്‌ളാഗ് ഓഫ് ചെയ്യും.