t
യു.ഡി.എഫ് സഹകരണ ജനാധിപത്യ മുന്നണിയുടെ കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര: കീച്ചേരി സർവീസ് സഹകരണബാങ്ക് ഭരണസമിതിയിലേക്ക് നവംബർ 3ന് നടത്തുന്ന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു.ഡി.എഫ് സഹകരണ ജനാധിപത്യ മുന്നണി കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ബിജു തോമസ് അദ്ധ്യക്ഷനായി. നേതാക്കളായ റീസ് പുത്തൻവീട്ടിൽ, ജോസഫ് ആന്റണി, കെ.ആർ. ജയകുമാർ, ആർ. ഹരി, കെ. ജെ. ജോസഫ്, സി.ആർ. ദിലീപ്കുമാർ , കെ.എസ്. ചന്ദ്രമോഹൻ, സൈബ താജുദ്ദീൻ, എം.എം. ബഷീർ, കെ.എം. അബ്ദുൾ കരീം, ടി.കെ. പ്രഭാകരൻ, അബ്ദുൾ ഷെമീർ എന്നിവർ പ്രസംഗിച്ചു.