
കൊച്ചി: ഗവ. നഴ്‌സിംഗ് കോളേജുകളിലെ അദ്ധ്യാപകരെ താത്കാലിക ജോലി ക്രമീകരണത്തിൽ സ്ഥലം മാറ്റുന്ന നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ എല്ലാ കോളേജുകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കേരള ബി.എസ്.സി നഴ്‌സിംഗ് സ്റ്റുഡന്റസ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി.എസ്.സി റാങ്ക് ലിസ്റ്റുകൾ നിലവിലുണ്ടെങ്കിലും പോസ്റ്റുകൾ ഇല്ലാത്തതിനാൽ പുതിയ നിയമനങ്ങൾ നടക്കുന്നില്ല. താത്കാലിക നിയമനങ്ങൾ പിൻവലിച്ച് സ്ഥിര നിയമങ്ങൾ നടത്തി കോളേജുകളുടെ നഷ്ട്ടപ്പെട്ട ഐ.എൻ.സി അംഗീകാരം വീണ്ടെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. കേരള ബി.എസ്.സി നഴ്‌സിംഗ് സ്റ്റുഡന്റസ് അസോസിയേഷൻ പ്രസിഡന്റ് മിൽക്ക ജോസഫ്, സെക്രട്ടറി ഫാത്തിമ.എ, പ്രോഗ്രാം ചെയർപേഴ്‌സൺ ക്രിസ്റ്റഫർ ജോബി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.