pokkali-copy
ഏഴിക്കര പഞ്ചായത്തിന്റെ പൊക്കാളി കൊയ്ത്തുത്സവം പ്രസിഡന്റ് എം.എസ്. രതീഷ് ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: ഏഴിക്കര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ പൊക്കാളി കൊയ്ത്തുത്സവം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. രതീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പത്മകുമാരി, പള്ളിയാക്കൽ സഹകരണ ബാങ്ക് പ്രസിഡന്റ് എ.സി. ഷാൻ, എം.ബി. ചന്ദ്രബോസ്, കെ.ഡി. വിൻസന്റ്, പി.കെ. ശിവാനന്ദൻ, രമാദേവി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് അംഗങ്ങളും കാർഷിക വികസന സമിതി അംഗങ്ങളും ചേർന്ന് നെൽക്കറ്റകൾ കൊയ്തെടുത്തു.